വടകര സ്വദേശിയായ ഖത്തര്‍ പ്രവാസിയെ കാണാനില്ല


വടകര: വടകര സ്വദേശിയായ ഖത്തര്‍ പ്രവാസിയെ നാട്ടില്‍ കാണാതായതായി പരാതി. മന്തരത്തൂര്‍ കുന്നുമ്മര്‍കണ്ടി അബ്ദുള്‍ സലാമിനെയാണ് കാണാതായത്. പിതാവിന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് ഇദ്ദേഹം നാട്ടിലെത്തിയത്. അടുത്ത മാസം പത്താം തിയ്യതി ഖത്തറിലേക്ക് മടങ്ങാനിരിക്കെയാണ് തിരോധാനം.

ഇന്നലെ രാവിലെ വീട്ടില്‍ നിന്നുമിറങ്ങിയ ഹമീദിനെ, സമീപത്തെ ടൗണില്‍ കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. സംഭവത്തില്‍ വടകര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.

ഹമീദിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വടകര പോലീസ് സ്റ്റേഷനിലെ നമ്പറായ 0496 2524206 ല്‍ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു.