‘കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് കോര്‍പ്പറേറ്റ് നയം’ കീഴരിയൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ


കീഴരിയൂര്‍: പെട്രോള്‍, ഡീസല്‍, പാചകവാതക വില ദിവസം തോറും ക്രമാതീതമായി വര്‍ദ്ധിപ്പിച്ച് കോര്‍പ്പറേറ്റ് നയം നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കോണ്‍ഗ്രസ് ആരംഭിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കീഴരിയൂരില്‍ പ്രതിഷേധ ധര്‍ണ്ണ. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റാഫീസ് ധര്‍ണ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സിക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉത്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ ചുക്കോത്ത് ബാലന്‍ നായര്‍ ,കുറുമയില്‍ ബാബു, പഞ്ചായത്ത് മെമ്പര്‍ സവിത നിരത്തിന്റെ മീത്തല്‍, എന്‍.ടി ശിവാനന്ദന്‍, കെ.സുരേന്ദ്രന്‍ ,പി.കെ ഗോവിന്ദന്‍, ഇടത്തില്‍ രാമചന്ദ്രന്‍ , കെ.വിശ്വനാഥന്‍, കെ.പി സ്വപ്നകുമാര്‍ സംസാരിച്ചു.