മഹാത്മാഗാന്ധിയുടെ പ്രതിമ നിർമ്മിച്ച് ചിത്രകലാ അധ്യാപകൻ; ഗാന്ധിജിക്ക് ആദരവുമായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്


കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ മഹാത്മാഗാന്ധിയുടെ അര്‍ധകായ പ്രതിമ സമര്‍പ്പണം എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. പി.ടി.എയും ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ് ഉം സംയുക്തമായി സ്‌കൂള്‍ കവാടത്തിലാണ് പ്രതിമ സ്ഥാപിച്ചത്. സ്‌കൂളിലെ ചിത്രകലാ അധ്യാപകനും ശില്‍പിയുമായ കെ.റെജി കുമാറാണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത ശില്‍പം നിര്‍മ്മിച്ചത്.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ അദ്ധ്യക്ഷത വഹിച്ചു. പ്രതിമ നിര്‍മ്മിച്ച കെ റെജി കുമാറിന് എം.എല്‍.എ. ഉപഹാര സമര്‍പ്പണം നടത്തി. ചെയര്‍പേഴ്‌സണ്‍ പൊന്നാട അണിയിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ എ.ലളിത, പി.ടി.എ.പ്രസിഡണ്ട് അഡ്വ.പി.പ്രശാന്ത്, ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ പി.വത്സല, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, പ്രധാനധ്യാപിക പി.സി. ഗീത, എന്‍.വി.വല്‍സന്‍ മാസ്റ്റര്‍, ജയരാജ് പണിക്കര്‍, ഡോ.മുഹമ്മദ് ഹാഷിം, ടി.വി, സുധീഷ്, ബി.സിന്ധു, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ എ.പി.നിഷ എന്നിവര്‍ സംസാരിച്ചു.