‘നാടുമുടിക്കുന്ന മദ്യനയത്തിനെതിരെ മത-ധാർമിക പ്രസ്ഥാനങ്ങൾ രംഗത്തിറങ്ങണം’; കൊയിലാണ്ടിയിൽ മദ്യനിരോധന സമിതിയുടെ പ്രതിഷേധയോഗം
കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ നിർദ്ദിഷ്ട മദ്യനയത്തിനെതിരെ കൊയിലാണ്ടി താലൂക്ക് മദ്യനിരോധന സമിതി. സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മദ്യനയ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
എല്ലാ നിലയ്ക്കും നാടുമുടിക്കുന്ന നിർദ്ദിഷ്ട മദ്യനയത്തിനെതിരെ മത-ധാർമിക പ്രസ്ഥാനങ്ങൾ രംഗത്തിറങ്ങണമെന്ന് മദ്യനിരോധനസമിതി സംസ്ഥാനാധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അഭ്യർത്ഥിച്ചു. പ്രതിഷേധ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വേലായുധൻ കീഴരിയൂർ അധ്യക്ഷത വഹിച്ചു. വി.കെ.ദാമോദരൻ, അൻസാർ കൊയിലാണ്ടി, ഡോ. പ്രമോദ് സമീർ, പുതുക്കുടി ഹമീദ്, വി.എം.രാഘവൻ, ഇയ്യച്ചേരി പദ്മിനി എന്നിവർ പ്രസംഗിച്ചു.