മദ്രസ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഒത്തു ചേര്‍ന്നു; അരിക്കുളം കുരുടിമുക്കില്‍ നബിദിന സന്ദേശ യാത്ര നടത്തി


Advertisement

അരിക്കുളം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി കുരുടി മുക്കില്‍ നബിദിന സന്ദേശ യാത്ര നടത്തി. കുരുടിമുക്ക് ഫാത്തിമത്ത് സുഹറ മസ്ജിദ് കമ്മിറ്റിയും സിറാജുല്‍ ഹിദായ മദ്രസ കമ്മിറ്റിയും സംയുക്തമായാണ് നബിദിന റാലി സംഘടിപ്പിച്ചത്.

Advertisement

മദ്രസ വിദ്യാര്‍ത്ഥികളും നാട്ടുകാരും റാലിയില്‍ അണിനിരന്നു. വിദ്യാര്‍ത്ഥികളുടെ ദഫ്മുട്ടും റാലിയില്‍ സംഘടിപ്പിച്ചിരുന്നു.

Advertisement

അഹമ്മദ് അറേബ്യന്‍, ആരിഫ് സഖാഫി, നൗഷാദ് മുസ്ലിയാര്‍, അസീസ് സഖാഫി മുഹമ്മദ് പാലോട്ട്, ഫൈസല്‍ മിസ്ബഹ്, സഹദ് ചാലില്‍, സഹീര്‍ ചാലില്‍, ആസിഫ് കടുവാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement