ആവേശം കൂട്ടാന്‍ ലഹരി വേണ്ട; നാളെ വൈകിട്ട് മുതല്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടും


തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവില്‍പ്പനശാലകള്‍ അടച്ചിടും. ബുധനാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തെരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6മണി വരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്. വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിനും മദ്യവില്‍പ്പനശാലകള്‍ അടച്ചിടും. റീപോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല.

വീറും വാശിയും നിറഞ്ഞ രണ്ട് മാസക്കാലത്തെ പ്രചാരണങ്ങള്‍ നാളെയാണ് അവസാനിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടകരയിലെ പലയിടത്തും കൊട്ടിക്കലാശത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര, പയ്യോളി സ്‌റ്റേഷന്‍ പരിധികളില്‍ ഇത്തവണ കൊട്ടിക്കലാശം ഒഴിവാക്കി. പേരാമ്പ്ര, പയ്യോളി പോലീസ് സറ്റേഷനില്‍ വച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.