എൽ.ഇ.ഡി ബൾബുകൾ നിർമ്മിക്കുന്നോ? മൂടാടിയിലെ വനിതകൾക്ക് പുത്തൻ വെളിച്ചമേകി പഞ്ചായത്ത്

മൂടാടി: മൂടാടിയിൽ പുത്തൻ പ്രകാശം തെളിയിച്ച് പഞ്ചായത്ത്. വനിതകൾക്കായുള്ള പുതിയ എൽ.ഇ.ഡി ബൾബ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടാം വാർഡിലാണ് യൂണിറ്റ് ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.

അസിസ്റ്റൻറ് സെക്രട്ടറി ഗിരീഷ് കുമാർ പദ്ധതിയെ പറ്റി വിശദീകരിച്ചു. കൂടാതെ പ്രോം ടെക് ഡിജിറ്റൽസ് എം.ഡി ജോൺസൺ പ്രഭാഷണം നടത്തുന്നതിനോടൊപ്പം താൻ സ്വന്തമായി രൂപകല്പന ചെയ്ത സോളാർ ലാമ്പ് പരിചയപ്പെടുത്തി.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി അഖില, ടി.കെ.ഭാസ്കരൻ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ.രഘു മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സുമിത സ്വാഗതവും റീജ നന്ദിയും പറഞ്ഞു.