കുവൈത്ത് പ്രവാസിയായ കോഴിക്കോട് സ്വദേശി അന്തരിച്ചു


കോഴിക്കോട്: കുവൈത്ത് പ്രവാസിയായ കോഴിക്കോട് സ്വദേശി അന്തരിച്ചു. കാക്കൂര്‍ നടുവല്ലൂര്‍ സ്വദേശി ജംഷാദ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു.

കുവൈത്തില്‍ ഡ്രൈവറായിരുന്നു. അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്.

അബ്ദുള്ളക്കോയയുടെയും സാബിറയുടെയും മകനാണ്. ഭാര്യ സംസാദ. ജന്നത്ത് ഷെറി, ജഹാന ഷെറി എന്നിവര്‍ മക്കളാണ്.