ആട്ടവും പാട്ടും വിവിധ ഇനം മത്സരങ്ങളും ഒപ്പം വര്‍ണശബളമായ ഘോഷയാത്രയും; കൊയിലാണ്ടിയില്‍ കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി


കൊയിലാണ്ടി: ഗരസഭ കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കലോത്സവങ്ങള്‍ക്ക് തുടക്കമായി. കോതമംഗലം എല്‍.പി.സ്‌കൂളില്‍ നടന്ന സ്‌റ്റേജിതര മത്സരങ്ങള്‍ നഗരസഭ അധ്യക്ഷ കെ.പി. സുധ ഉദ്ഘാടനം ചെയ്തു.

25 ഇനങ്ങളിലായി 431 അംഗങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 716 അയല്‍ക്കൂട്ടങ്ങളിലായി 12912 അംഗങ്ങളാണ് നഗരസഭയിലുള്ളത്. എട്ട്, ഒന്‍പത് തീയതികളില്‍ ടൗണ്‍ ഹാളില്‍ വച്ച് സ്റ്റേജിന മത്സരങ്ങള്‍ നടക്കും ഇതിന് മുന്നോടിയായി ഏഴിന് ഘോഷയാത്ര നടക്കും.

പരിപാടിയില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ കെ.എ. ഇന്ദിര, കൗണ്‍സിലര്‍മാരായ ദൃശ്യ, രജീഷ് വെങ്ങളത്ത് കണ്ടി, എ. അസീസ്, വി. രമേശന്‍, കെ.കെ. വൈശാഖ്, മെമ്പര്‍ സെക്രട്ടറി ടി.കെ. ഷീബ, ശശി കോട്ടില്‍, സി.ഡി.എസ് അധ്യക്ഷരായ എം.പി. ഇന്ദുലേഖ, കെ.കെ. വിപിന എന്നിവര്‍ സംസാരിച്ചു.