കൊടുംവെയിലില്‍ കൃഷി പരിപാലിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകയെ ക്യാമറയില്‍ പകര്‍ത്തി; കുടുംബശ്രീ ഒരു നേര്‍ചിത്രം ഫോട്ടോഗ്രാഫി മത്സരത്തില്‍ പയ്യോളി സ്വദേശിനിയ്ക്ക് ഒന്നാം സമ്മാനം


Advertisement

പയ്യോളി: കുടുംബശ്രീ സംസ്ഥാനതലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ ഓക്‌സിലറി വിഭാഗത്തില്‍ പയ്യോളി നഗരസഭയിലെ 18ാം ഡിവിഷനിലെ അനുഷ മോഹന്‍ ഒന്നാം സമ്മാനം നേടി 25,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം. കുടുംബശ്രീ വിവിധ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കിയാണ് നേര്‍ച്ചിത്രമെന്ന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്.

Advertisement

അത്യുഷ്ണസമയത്ത് കാര്‍ഷിക പരിപാലനത്തിലേര്‍പ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകയായ കര്‍ഷകയെ പേരാമ്പ്ര കൂട്ടുകൃഷി വിളനിലത്തില്‍ വിളനിലം പശ്ചാത്തലത്തിലെടുത്ത ഫോട്ടോയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി ക്കുശേഷം ഉപരിപഠനത്തിലേര്‍പ്പെട്ട അനുഷ പാഷനായി ചിത്രരചനയും ഫോട്ടോഗ്രാഫിയും ഒപ്പം കൊണ്ടുപോകുന്നു.

Advertisement

ഓക്‌സിലറി വിഭാഗത്തിലെ ചിത്രരചനയിലും ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. ദുബായില്‍ മീഡിയയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന അച്ഛന്‍ മോഹന്‍ പയ്യോളിയാണ് ചിത്രം വരയിലും ഫോട്ടോഗ്രഫിയിലും അനുഷയുടെ ഗുരു. അമ്മ സുധ. അഷിന്‍ സഹോദരനാണ്.

Advertisement

Summary: Kudumbashree oru Nerechitram Photography Competition