വേനൽചൂടിൽ ആശ്വാസമാവാൻ തണ്ണീർപന്തൽ; കൊയിലാണ്ടിയിൽ തണ്ണീർപന്തലൊരുക്കി കെഎസ്ടിഎ
കൊയിലാണ്ടി: ചുട്ടുപൊള്ളുന്ന വേനലിൽലിൽ പൊതുജനങ്ങൾക്ക് ശുദ്ധജലം നൽകുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടിയിൽ കെഎസ്ടിഎയുടെ തണ്ണീർപന്തൽ. ബസ് സ്റ്റാൻഡ് പരിസരത്ത് കെഎസ്ടിഎ കൊയിലാണ്ടി ഉപജില്ല ഒരുക്കിയ തണ്ണീർപന്തൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സബ്ജില്ലാ പ്രസിഡണ്ട് പി.പവിന അധ്യക്ഷത വഹിച്ചു . ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡി. കെ ബിജു, സി ഉണ്ണികൃഷ്ണൻ സബ്ജില്ലാ ഭാരവാഹികളായ ഡോ: രഞ്ജിത്ത് ലാൽ കെ പി ഷാജി കീഴരിയൂർ, ഗണേഷ് കക്കഞ്ചേരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡോ: പി കെ ഷാജി സ്വാഗതവും ജി.ആർ സജിത്ത് നന്ദിയും പറഞ്ഞു.