കൊയിലാണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്


Advertisement

കൊയിലാണ്ടി: കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. കൊയിലാണ്ടി ശോഭിക വെഡ്ഡിങ്‌സിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Advertisement

വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കിയ സെല്‍റ്റോസ് കാറുമാണ് കൂട്ടിയിടിച്ചത്. തെറ്റായ വശത്ത് കൂടെ വന്ന കാര്‍ കെ.എസ്.ആര്‍.ടി.സി ബസ്സുമായി ഇടിക്കുകയായിരുന്നു.

Advertisement

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. പൊലീസും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റി.

ടെസ്റ്റ് മത്സരത്തിൽ ഏകദിന ശൈലിയിൽ അടിച്ചു പറപ്പിച്ചു, രഞ്ജി ട്രോഫിയിലെ പോലെ ദുലീപ് ട്രോഫിയിലും റൺമഴ പെയ്തു; ഇന്ത്യൻ ക്രിക്കറ്റിൽ പുതുചരിത്രം എഴുതാനൊരുങ്ങുന്ന കൊയിലാണ്ടിക്കാരുടെ ഹീറോ രോഹൻ കുന്നുമ്മൽ ദുലീപ് ട്രോഫിയിലും താരമായപ്പോൾ

Advertisement

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. വടക്ക് ഭാഗത്ത് ആനക്കുളം വരെയും തെക്ക് ഭാഗത്ത് പുതിയ ബസ് സ്റ്റാന്റിന് അപ്പുറം വരെയും വാഹനങ്ങളുടെ നിര നീണ്ടു. ഉടന്‍ തന്നെ ഗതാഗതക്കുരുക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.