കോഴിക്കോട് ട്രെയിന്‍ തട്ടി അപകടം; കൂടരഞ്ഞി സ്വദേശിയായ ഇരുപത്തിനാലുകാരന്‍ മരിച്ചു


Advertisement

കൂടരഞ്ഞി: കോഴിക്കോട് വെച്ച് ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ കൂടരഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. കൂടരഞ്ഞി പൂവാറന്‍തോട് തുറുവേലിക്കുന്നേല്‍ ജോര്‍ജിന്റെ മകന്‍ അമല്‍ മാത്യു ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.

Advertisement

എറണാകുളത്ത് കേബിള്‍ ടി.വി ഓപ്പറേറ്ററായി ജോലി ചെയ്യ്തു വരുകയായിരുന്നു അമല്‍. കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ കോഴിക്കോട് ഫറോക്ക് പാലത്തിനടുത്തു വെച്ചാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Advertisement

നല്ലളം പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പൂവാറന്‍തോട് സെന്റ് മേരിസ് പള്ളിയില്‍ സംസ്‌കരിക്കും.

അമ്മ: മേരി. സഹോദരന്‍: മിലന്‍.

Advertisement