ലഹരിമരുന്നായ മെത്താഫിറ്റമിനുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍; പ്രതികള്‍ കുടുങ്ങിയത് മുത്തങ്ങയില്‍ വാഹനപരിശോധനയ്ക്കിടെ


Advertisement

കോഴിക്കോട്: ബംഗളുരുവില്‍ നിന്നും ലഹരികടത്തുകയായിരുന്ന കോഴിക്കോട് സ്വദേശികള്‍ പിടിയില്‍. പന്നിയങ്കര സ്വദേശി മൈത്രി വീട്ടില്‍ ഷാന്‍ അബൂബക്കര്‍, ബേപ്പൂര്‍ നെടുങ്ങോട്ടുശ്ശേരി പറമ്പ് ഭാഗത്ത് ലുബ്‌നാ വീട്ടില്‍ മിസ്ഫര്‍ സാലിഹ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ലഹരിമരുന്നായ മെത്താഫിറ്റമിന്‍ പിടിച്ചെടുത്തു.

Advertisement

വയനാട് മുത്തങ്ങയില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍നിന്ന് 1.880 ഗ്രാം മെത്താഫിറ്റമിന്‍ കണ്ടെടുത്തു. കാര്‍ കസ്റ്റഡിയിലെടുത്തു. ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്.

Advertisement

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ. സന്തോഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫിസര്‍മാരായ എ.എസ്. അനീഷ്, പി.ആര്‍. വിനോദ്, സിവില്‍ എക്‌സൈസ് ഓഫിസറായ എം.എം. ബിനു എന്നിവരും ഉണ്ടായിരുന്നു.

Advertisement

Summary: kozhikode natives arrested with methamphetamine