ടൂറിസ്റ്റ് വാനും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന അയനിക്കാട് സ്വദേശിയായ കോഴിക്കോട് കലാഭവൻ നാടക സമിതി ഉടമ മരിച്ചു
പയ്യോളി: മഹീന്ദ്ര ടൂറിസ്റ്റ് വാനിൽ ടോറസ് ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അയനിക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് കലാഭവൻ നാടക സമിതി ഉടമ അയനിക്കാട് സുനിൽ നക്ഷത്രയാണ് മരിച്ചത്. 46 വയസാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ദേശീയപാതയിൽ മൊകവൂരിൽ ആണ് അപകടം നടന്നത്.
സൃഷ്ടി കൂമുള്ളി നാടകസമിതിയുടെ വാൻ കേടായതിനെ തുടർന്ന് അവരുടെ ആവശ്യപ്രകാരമാണ് സുനിൽ ട്രാവലറുമായി കോഴിക്കോട്ടേക്ക് പോകുന്നത്. വാഹനം മൊകവുരിലെത്തിയപ്പോൾ എതിരെവന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിലിനെ കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഗോപാലന്റെയും പരേതയായ നാരായണിയുടെയും മകനാണ്. കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ, സുലോചന, പത്മാവതി, സുധ, പരേതയായ സുമിത എന്നിവർ സഹോദരങ്ങളാണ്.
Summary: Kozhikode Kalabhavan Nataka Samiti owner, died in an accident between a tourist van and a lorry