കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് എസ്.ഐ. വാഹനാപകടത്തില്‍ മരിച്ചു


കോഴിക്കോട്: സിറ്റി ട്രാഫിക് പൊലീസ് എസ്.ഐ. മണക്കടവ് സ്വദേശി വിചിത്രന്‍ വാഹന അപകടത്തില്‍ മരിച്ചു. അന്‍പത്തി രണ്ട് വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ചാലപ്പുറം മാങ്കാവ് റോഡില്‍ മൂരിയാടായിരുന്നു അപകടം.

രാത്രി ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന വിചിത്രനെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.

റോഡരികില്‍ കിടന്ന വിചിത്രനെ 2 യുവാക്കളാണ് പി.വി.എസ്. ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവിടെനിന്ന് ആസ്റ്റര്‍ മിംസിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചയോടെ മരിച്ചു. തലയ്ക്കാണ് പരുക്കേറ്റത്.