അതികഠിനമായ ചൂടിൽ കൊയിലാണ്ടിയിലെ ട്രാഫിക് പോലീസിന് തണലായി ജെ സി ഐ യും എസ്സ്. എസ്സ്. ഗോൾഡും


കൊയിലാണ്ടി: വെന്തുരുകുന്ന ചൂടാണ്. ഓഫീസിലെ ഫാനിന്റെ തണുപ്പില്ല, തണൽ മരങ്ങളുടെ അടിയിൽ അഭയം തേടാനുമാവില്ല. ട്രാഫിക് പോലീസായാണ് ജോലി. കഠിനമായ വെയിലിൽ ട്രാഫിക്ക് ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ഹോം ഗാർഡുകൾക്കും സഹായവുമായി ജെ.സി.ഐയും എസ്സ്.എസ്സ് ഗോൾഡും എത്തി. വെയിലിൽ നിന്നും രക്ഷ നേടാൻ കൊയിലാണ്ടി പോലീസിന് കുടകൾ വിതരണം ചെയ്തു.

കൊയിലാണ്ടി ബസ് സ്റ്റാൻഡിന് സമീപം നടന്ന ചടങ്ങിൽ ജെ.സി.ഐ പ്രസിഡൻറ് ഗോകുൽ ജെ.ബിയിൽ നിന്നും ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ വി. എം. ശശിധരൻ കുടകൾ ഏറ്റുവാങ്ങി.

സബ് ഇൻസ്പെക്ടർമാരായ രാജീവൻ, പൃഥ്വിരാജ്, രവീന്ദ്രൻ സീനിയർ പോലീസ് ഓഫീസർമാരായ പ്രവീൺകുമാർ ,റിയാസ് ഹോംഗാർഡ് മോഹൻ എന്നിവരും ജെസിഐ സോൺ വൈസ് പ്രസിഡണ്ടായ ഡോക്ടർ അഭിലാഷ് .ബി.ജി, ഉജ്ജ്വൽ എച്ച്.ആർ, അശ്വിൻ മനോജ്, പ്രവീൺകുമാർ പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.