”എനിക്ക് ഇത്രയേ പറ്റൂ, പറ്റുമെങ്കില്‍ നിങ്ങള് ഇരുന്ന് പരിശോധന നടത്തിക്കോ” അസുഖബാധിതയായ കുട്ടിയെ കാര്യമായി പരിശോധിക്കാതെ റഫര്‍ ചെയ്തത് ചോദ്യം ചെയ്ത ചെയര്‍പേഴ്‌സണോട് മോശമായി പെരുമാറി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍


കൊയിലാണ്ടി: അസുഖബാധിതനായ കുട്ടിയുമായി പോയ നഗരസഭ ചെയര്‍പേഴ്‌സണോട് കൊയിലാണ്ടി തൂലൂക്കാശുപത്രി ഡ്യൂട്ടി ഡോക്ടര്‍ മോശമായി പെരുമാറിയതായി ആരോപണം. ഡോക്ടര്‍ നിമിഷയാണ് ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ടിനോട് മോശമായ പെരുമാറിയത്.

കൊയിലാണ്ടി ബഡ്‌സ് സ്‌കൂളിലെ കുട്ടിയ്ക്ക് അപസ്മാരം വന്നതിനെ തുടര്‍ന്നാണ് കുട്ടിയെ തന്റെ കാറില്‍ കയറ്റി താലൂക്കാശുപത്രിയില്‍ കൊണ്ടുപോയത്. ഡ്യൂട്ടി ഡോക്ടറായ നമിഷയെയാണ് കാണിച്ചത്. എന്നാല്‍ കാര്യമായ പരിശോധന നടത്താതെ കുട്ടിയെ ഉടന്‍തന്നെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയുമാണ് ഡോകടര്‍ ചെയ്തതെന്നാണ് ആരോപണം.

തുടര്‍ന്ന് ഇത് ആവശ്യമുണ്ടോ എന്ന് ചോദിച്ച ചെയര്‍പേഴ്‌സണോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയുമാണുണ്ടായത്. ‘എനിക്ക് ഇത്രയേ പറ്റുമെന്നും പറ്റുമെങ്കില്‍ നിങ്ങള്‍ ഇരുന്ന് പരിശോധന നടത്തിക്കോളു എന്നുള്ള ധിക്കാരപരമായ സമീപനമാണ് ഡോക്ടര്‍ കാണിച്ചത്.” അപസ്മാര രോഗിയായ കുട്ടിയുടെ രക്ഷിതാക്കളോട് കുട്ടിയെപ്പറ്റി സംസാരിച്ച് മനസിലാക്കാനുള്ള സാമാന്യ മര്യാദപോലും ഡോക്ടര്‍ കാണിച്ചില്ലെന്നും ആക്ഷേപമുണ്ട്.


‘വേണ്ട സമയത്ത് ജനങ്ങQള്‍ക്ക് ഉപകാരപ്പെടില്ലെങ്കില്‍ പിന്നെന്തിനാണീ താലൂക്ക് ആശുപത്രി!’ പോസ്‌ററ്റുമോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ച ഡോക്ടറുടെ നടപടി താലൂക്ക് ആശുപത്രിയിലെ ഉദ്യോഗസ്ഥരുടെ നിരുത്തരവാദ സമീപത്തിലൊന്ന് മാത്രമെന്ന് നാട്ടുകാര്‍, പ്രതിഷേധമുയരുന്നു


 

കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ വ്യാപകമായ പരാതിയാണ് പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാകുന്നത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഓട്ടോ തൊഴിലാളിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിസമ്മതിച്ചത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പൊലീസോ ബന്ധുക്കളോ ആരോപിച്ചിരുന്നില്ല. എന്നിട്ടും 45 വയസില്‍ താഴെ പ്രായമുള്ള ആളായതിനാല്‍ ഇവിടെ പോസ്റ്റുമോര്‍ട്ടം ചെയ്യാനാവില്ലെന്ന് പറഞ്ഞ് താലൂക്ക് ആശുപത്രിയിലെ ഡോ.അഷ്‌റഫ് പറഞ്ഞതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.