ഇനി സേവനം കൂടുതല്‍ കാര്യക്ഷമതയോടെ; നഗരസഭയിലെ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി


കൊയിലാണ്ടി: ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു. ടൗണ്‍ ഹാളില്‍ നടക്കുന്ന പരിശീലന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

സ്ഥിരംസമിതി ചെയര്‍മാന്‍ സി.പ്രജില അധ്യക്ഷ വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: വി.വിനോദ് സ്വാഗതവും പി.ആര്‍.ഒ ഡോ: റഷീദ് നന്ദിയും പറഞ്ഞു. സിസ്റ്റര്‍ ബിന്‍സി തോമസ് പരിശീലന ക്ലാസ്സ് നയിച്ചു.