കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരനായിരുന്ന അരിക്കുളം ചൂരക്കൊടി സി.അശോകൻ അന്തരിച്ചു


Advertisement

കൊയിലാണ്ടി: അരിക്കുളം ചൂരക്കൊടി (അരുണിമ) സി.അശോകൻ അന്തരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുൻ ട്രീറ്റ്മെന്റ് ഓർഗനൈസറാണ്.

സി.പി.എം മാവാട്ട്, അരിക്കുളം വെസ്റ്റ് ബ്രാഞ്ചുകളുടെ സെക്രട്ടറി ആയിരുന്നു. കൂടാതെ കെ.എസ്.കെ.ടി.യു അരിക്കുളം മേഖലാ വൈസ് പ്രസിഡന്റ്, എൻ.ജി.ഒ യൂണിയൻ കൊയിലാണ്ടി മുൻ ഏരിയാ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

മക്കൾ: ആദർശ് എ.എസ് (നേവി ഉദ്യോഗസ്ഥൻ), ആഷിത എ.എസ് (ഇന്ത്യൻ റയിൽവെ).

മരുമക്കൾ: കൃഷ്ണാഞ്ജന ഭാസ്കർ, അരുൺ.

സഹോദരങ്ങൾ: കല്ല്യാണി, സൗമിനി, ശങ്കരൻ, പരേതരായ ഗോപാലൻ, രാജു.

സംസ്കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം വ്യാഴാഴ്ച നടക്കും.

Advertisement
Advertisement
Advertisement