ധീരതയ്ക്കുള്ള ദേശീയ പുരസ്കാരവുമായി എട്ടാം ക്ലാസ്സുകാരൻ തിരിച്ചെത്തി ; വടകര റെയിൽവേ സ്റ്റേഷനിലെത്തി നിഹാദിനെ വരവേറ്റ് അധ്യാപകരും നാട്ടുകാരും


കുറ്റ്യാടി : ഈ വർഷത്തെ ധീരതക്കുള്ള അവാർഡ് വാങ്ങി ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി മാണിക്കോത്ത് നിഹാദിന് അധ്യാപകരും രക്ഷിതാക്കളും വടകര റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

രാത്രി രണ്ട് മണിക്ക് മംഗള എക്സ്പ്രസിൽ വടകരയിലെത്തിയ നിഹാദിനെ ഹെഡ് മാസ്റ്റർ രാജൻ തുണ്ടിയിൽ ഹാരമണിയിച്ചു. പി ടി എ പ്രസിഡന്റ് അനസ് വി.പി മധുരം നൽകി. പി ടി എ വൈസ് പ്രസിഡന്റ് സാലിം വി.സി, എസ് എം.സി ചെയർമാൻ റഫീഖ് വി.കെ, നാസർ, ഫിർദൗസ്, ജമാൽ പി, ശമീം കണ്ണോത്ത്, വിപിൻഭായ്, യൂനുസ് ഇ , ഖാലിദ് വി എം തുടങ്ങിയവർ സംബന്ധിച്ചു.

തിങ്കളാഴ്ച രാവിലെ നിഹാദിന്റെ തളിക്കരയിലെ വീട്ടിൽ നിന്നും ഘോഷയാത്രയായി കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ആനയിക്കും.