ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവങ്ങൂര്‍ എച്ച്.എസ്. മുന്നേറ്റം, ഹയര്‍സെക്കന്ററിയില്‍ ജി.എം.വി.എച്ച്.എസ്.എസ്; ഉപജില്ല കലോത്സവത്തിലെ ഏറ്റവും പുതിയ പോയിന്റ് നില
കൊയിലാണ്ടി: ആവേശം ഒട്ടും ചോരാതെ മൂന്നാം ദിവസവും ഉപജില്ലാ കലോത്സവം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവങ്ങൂര്‍ എച്ച്.എസ്.എസും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
നൂറ്റി എണ്‍പത്തിമൂന്ന് പോയിന്റാണ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തുള്ള ജി.എം.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി നേടിയത്. 31 എ ഗ്രേഡും ഒന്‍പത് ബി ഗ്രേഡും ഒരു സി ഗ്രേഡുമാണുള്ളത്. തിരുവങ്ങൂര്‍ എച്ച്.എസ്.എസ് ആണ് രണ്ടാം സ്ഥാനത്ത്. 25 എ ഗ്രേഡും 7 ബി ഗ്രേഡും 2 സി ഗ്രേഡുമായി 148 പോയിന്റാണ് തിരുവങ്ങൂര്‍ എച്ച്.എസ്.എസിന്. 105 പോയിന്റുമായി ജി.ജി.എച്ച്.എസ്.എസ്. കൊയിലാണ്ടിയാണ് മൂന്നാം സ്ഥാനത്ത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവങ്ങൂര്‍ എച്ച്.എസ്.എസ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. 138 പോയിന്റ് നേടിയ തിരുവങ്ങൂരിന് 25 എ ഗ്രേഡും 4 ബി ഗ്രേഡും ഒരു സി ഗ്രേഡുമാണുള്ളത്. 127 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിക്കുള്ളത്. പൊയില്‍ക്കാവ് എച്ച്.എസ് ആണ് മൂന്നാം സ്ഥാനത്ത്. 125 പോയിന്റ്.
യു.പി. വിഭാഗത്തില്‍ കുറുവങ്ങാട് സൗത്ത് യു.പി.എസ്. 57 പോയിന്റുമായി മുന്നിട്ട് നില്‍ക്കുന്നു. 45 പോയിന്റുമായി ജി.എല്‍.പി.എസ്. കോതമംഗലമാണ് എല്‍.പി. വിഭാഗത്തില്‍.