Top 5 News Today | കോരപ്പുഴ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ കെ.മുരളീധരൻ എം.പിയുടെ ഡ്രൈവറും ഒരു വയസുള്ള കുഞ്ഞും മരിച്ചു, തുവ്വക്കോട് അമ്മയും ഒന്നര വയസുള്ള മകളും കിണറ്റിൽ വീണ് മരിച്ച നിലയിൽ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (10/05/2023)


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 10 ബുധനാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. കോരപ്പുഴ പാലത്തിന് സമീപം വാഹനാപകടം: കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും ഒരുവയസുള്ള കുഞ്ഞും മരിച്ചു

എലത്തൂര്‍: കോരപ്പുഴ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറായ വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24) മകന്‍ അന്‍വിഖ് (1) എന്നിവരാണ് മരിച്ചത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

Advertisement

2. ചേമഞ്ചേരി തുവ്വക്കോട് അമ്മയും ഒന്നര വയസുള്ള മകളും കിണറ്റില്‍ വീണ് മരിച്ച നിലയില്‍

ചേമഞ്ചേരി: തുവ്വക്കോട് അമ്മയും ഒന്നര വയസുള്ള മകളും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. മാവിളി പ്രജിത്തിന്റെ ഭാര്യ ധന്യ (32), ഒന്നര വയസുള്ള മകള്‍ പ്രാർത്ഥന എന്നിവരാണ് മരിച്ചത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

Advertisement

3. മണമലില്‍ വച്ച് ലോറി ഇടിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കൊയിലാണ്ടി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു. മുഖാമിക്കണ്ടി അബു (ലംഹ) ആണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

Advertisement

4. മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ ചെറിയ കുന്നുമ്മല്‍ ഷിനു അന്തരിച്ചു

മേപ്പയ്യൂര്‍: നരക്കോട് ചെറിയ കുന്നുമ്മല്‍ ഷിനു മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് അന്തരിച്ചു. മുപ്പത്തേഴ് വയസ്സായിരുന്നു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

5. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ മജിസ്‌ട്രേറ്റ് അനുവദിച്ച ഊരള്ളൂര്‍ സ്വദേശിനിയെ കൊയിലാണ്ടി നഗരമധ്യത്തില്‍വെച്ച് വാഹനം തടഞ്ഞുനിര്‍ത്തി ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി; കൂടെയുണ്ടായിരുന്ന സുഹൃത്തിനും ക്രൂരമര്‍ദ്ദനം

കൊയിലാണ്ടി: നഗരഹൃദയത്തില്‍ വച്ച് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ചേര്‍ന്ന് ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി. സ്വന്തം ഇഷ്ടത്തിന് പോകാനായി മജദിസ്ട്രേറ്റ് അനുവദിച്ച, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെയാണ് കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റിന് മുന്നില്‍ വച്ച് ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയത്. കുട്ടി സഞ്ചരിക്കുകയായിരുന്ന കാര്‍ ആക്രമിച്ച് സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷമാണ് പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയതെന്ന് സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് റുഫീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…