മണമലില്‍ വച്ച് ലോറി ഇടിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു


കൊയിലാണ്ടി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു. മുഖാമിക്കണ്ടി അബു (ലംഹ) ആണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു.

മെയ് മൂന്നാം തിയ്യതിയാണ് അബു സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. മണമലില്‍ വച്ച് അബു സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു.

ഭാര്യ: ഇമ്പിച്ചിയായിഷ.

മക്കള്‍: നൗഷീര്‍, നജില, നവാഫ്.

മരുമക്കള്‍: മൗഫല്‍ (ഓമശ്ശേരി), ഷബ്‌ന, സജ്‌ന.

സഹോദരങ്ങള്‍: അബൂബക്കര്‍, ആയിശ, പരേതരായ ഹംസ, ഉമ്മര്‍.

മയ്യിത്ത് നിസ്കാരം ബുധനാഴ്ച രാത്രി ഏഴ് മണിക്ക് കൊയിലാണ്ടി ജുമുഅത്ത് പള്ളിയിൽ നടക്കും. ജനാസ സന്ദർശനത്തിനുള്ള സൗകര്യം ജുമുഅത്ത് പള്ളിയിൽ ഉണ്ടായിരിക്കും.