Tag: Manamal

Total 3 Posts

മണമലില്‍ വച്ച് ലോറി ഇടിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കൊയിലാണ്ടി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു. മുഖാമിക്കണ്ടി അബു (ലംഹ) ആണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു. മെയ് മൂന്നാം തിയ്യതിയാണ് അബു സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. മണമലില്‍ വച്ച് അബു സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഭാര്യ: ഇമ്പിച്ചിയായിഷ. മക്കള്‍: നൗഷീര്‍, നജില, നവാഫ്. മരുമക്കള്‍: മൗഫല്‍ (ഓമശ്ശേരി), ഷബ്‌ന,

പുതുവർഷത്തെ ആഘോഷപൂർവ്വം വരവേറ്റ് മണമൽ തേജസ് റസിഡൻസ് അസോസിയേഷൻ; ആഘോഷം മൂന്നാഴ്ച നീളും

കൊയിലാണ്ടി: മണമലിലെ തേജസ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പുതുവർഷത്തെ ആഘോഷപൂർവ്വം വരവേറ്റു. പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ രമേശ് കാവില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരി എന്നും ഇതുപോലുള്ള മാരക വിപത്തുകള്‍ക്കെതിരായ കൂട്ടായ്മകള്‍ ഉയര്‍ന്ന് വരാന്‍ ഇത്തരം പരിപാടികള്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് തേജസ്സ്

മണമല്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: മണമല്‍ സ്വദേശിയുടെ സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി. അണേല റോഡിലെ ചാന്ദ്‌നി ഹൗസില്‍ മിലേഷ് എം.ജിയുടെ ഫോണാണ് നഷ്ടപ്പെട്ടത്. നെല്യാടി മുതല്‍ മണമല്‍ വരെയുള്ള യാത്രയ്ക്കിടെയാണ് ഫോണ്‍ നഷ്ടമായത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. 8943955034 എന്ന നമ്പറുള്ള വിവോ ഫോണാണ് നഷ്ടപ്പെട്ടത്. ഫോണ്‍ ലഭിക്കുന്നവര്‍ 9846512814 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.