പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ഒളിവില്‍ പോയ കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍


കൊയിലാണ്ടി: പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റ്റിൽ. കൊയിലാണ്ടി ചേരിയ കുന്നുമ്മൽ താഴെ കുനി വീട്ടിൽ ജിഷ്ണു (25) നെയാണ് അറസ്റ്റ് ചെയ്തത്. പതിനാറു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ രാജ്യ കടന്നിരുന്നു. ഒടുവിൽ ചൊവ്വാഴ്ച പോലീസ് പിടിയിലാവുകയായിരുന്നു. കൊയിലാണ്ടി പോലീസ് ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ കഴിഞ്ഞ വർഷം പെൺകുട്ടി പരാതി നൽകിയിരുന്നു. പോക്സോ വകുപ്പ് പ്രകാരവും ബലാത്സംഗത്തിനാണ്  ഇയാൾക്കെതിരെ കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇയാൾ ദുബായിലേക്ക് മുങ്ങി. പ്രതി എട്ടാം തിയ്യതി ചെന്നൈയിൽ വിമാനമിറങ്ങിയ സമയം എൽ.ഒ.സി (ലുക്ക് ഓഫ് നോട്ടീസ്) ഉള്ളതിനാൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞ് വെയ്ക്കുകയും തങ്ങളെ വിവരമറിയിക്കുകയുമായിരുന്നുവെന്നു പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

സബ് ഇൻസ്പെക്ടർ സുബൈർ, സി.പിമാരായ ദിലീപ്, രാജേഷ് എന്നിവരാണ് ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി, കോടതി ജാമ്യത്തിൽ വിട്ടയച്ചു.