Tag: pocso koyilandy
Total 2 Posts
ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; എകരൂല്‍ സ്വദേശിയായ പ്രതിക്ക് അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി സ്‌പെഷ്യല്‍ കോടതി
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുറ്റക്കാരനായ പ്രതിക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. എകരൂല്‍ സ്വദേശി പൂച്ചപ്പള്ളി ബാബുവിനെ (51) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി ശിക്ഷിച്ചത്. അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ഇയാള്‍ക്ക് കോടതി വിധിച്ച ശിക്ഷ.
പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ഒളിവില്‍ പോയ കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍
കൊയിലാണ്ടി: പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റ്റിൽ. കൊയിലാണ്ടി ചേരിയ കുന്നുമ്മൽ താഴെ കുനി വീട്ടിൽ ജിഷ്ണു (25) നെയാണ് അറസ്റ്റ് ചെയ്തത്. പതിനാറു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ രാജ്യ കടന്നിരുന്നു. ഒടുവിൽ ചൊവ്വാഴ്ച പോലീസ് പിടിയിലാവുകയായിരുന്നു. കൊയിലാണ്ടി പോലീസ് ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.