കൊയിലാണ്ടി സ്വദേശിയായ യുവാവ് കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
കുവൈത്ത് സിറ്റി: കൊയിലാണ്ടി സ്വദേശി കുവൈത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. മാടാക്കര പള്ളിപ്പറമ്പില്‍ അബ്ദുള്‍ റസാഖ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു.
കുവൈത്തിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അബ്ദുള്‍ റസാഖിനെ ഫര്‍വ്വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗ്രാന്റ് ഹൈപ്പറിലെ ജീവനക്കാരനാണ്.
കത്തങ്ങന്റകത്ത് അബ്ദുള്ളയുടെയും മറിയത്തിന്റെയും മകനാണ്.
ഭാര്യ: ഉമ്മുകുല്‍സു.
മക്കള്‍: മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാല്‍.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.