ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പന; കൊയിലാണ്ടി സ്വദേശി അത്തോളി പൊലീസിന്റെ പിടിയില്‍


Advertisement

അത്തോളി: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റനമ്പര്‍ ലോട്ടറി നടത്തുന്നയാളെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി കോതമംഗലം സ്വദേശി ചുലോടി കുഴിയില്‍ മോഹനനാണ് (61) അറസ്റ്റിലായത്.

Advertisement

അത്തോളിയ്ക്ക് സമീപം കൊടശ്ശേരിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. അത്തോളി എസ്.ഐ. ആര്‍.രാജീവിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എം.അനീസ്, പ്രവീണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മോഹനനെ പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement
Advertisement