സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശിയായ പ്രവാസി മരിച്ചു


Advertisement

ദമാം, സൗദി അറേബ്യ: കിഴക്കന്‍ സൗദി അറേബ്യയിലെ അല്‍ അഹ്‌സയിലുണ്ടായ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കൊയിലാണ്ടി ആനവാതില്‍ക്കല്‍ നജീബ് (32) ആണ് മരിച്ച കൊയിലാണ്ടി സ്വദേശി.

Advertisement

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ മരിച്ച മറ്റ് രണ്ട് പേര്‍ ഈജിപ്ഷ്യന്‍ പൗരന്മാരാണ്.

Advertisement

റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് റിയാദ് വിമാനത്താവളത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ പൗരന്മാരെ അല്‍ അഹ്‌സയിലേക്ക് കൊണ്ടുപോയതായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Advertisement

മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനാണ് നജീബ്. ഹസ്നയാണ് ഭാര്യ. മുഹമ്മദ് ഹാദി ഏകമനാണ്. നൗഫല്‍, നജില, നഫ്ല എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. റിയാദിലെ സേഫ് വെ, സ്മാര്‍ട്ട് വെ ഡ്രൈവേഴ്സ് കൂട്ടായ്മ അംഗമാണ് നജീബ്.