വൈത്തിരിയില്‍ മധ്യവയസ്‌കനും യുവതിയും മരിച്ച സംഭവം; മരിച്ചവരില്‍ ഒരാള്‍ കൊയിലാണ്ടി സ്വദേശിയെന്ന് പ്രാഥമിക വിവരം
വൈത്തിരി: പഴയ വൈത്തിരിയില്‍ റിസോട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയ്‌സകന്‍ കൊയിലാണ്ടി നടേരി സ്വദേശി.. ഇയാള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത് ഉള്ള്യേരി സ്വദേശിനിയെയാണ്. നടേരി കാവുംവട്ടം ഓർക്കിഡില്‍ പ്രമോദ് (53), നാറാത്ത് ചാലില്‍ മീത്തല്‍ ബിന്‍സി (34) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റിസോട്ടിന് പുറത്തുള്ള മരത്തിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുവരും റിസോട്ടില്‍ മുറിയെടുത്തത്. വൈത്തിരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.