മൂന്ന് ദിവസങ്ങൾ, വിവിധ സെക്ഷനുകളിലായി അറിവ് പകർന്നത് നിരവധി പേർ; കുടുംബശ്രീ പ്രവർത്തകർക്കായി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച മുന്നേറ്റം ശിൽപ്പശാലയ്ക്ക് സമാപനം


കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന “മുന്നേറ്റം” ശിൽപ്പശാലയുടെ സമാപന സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവ്വഹിച്ചു.

നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. ടൗൺ ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ.ഇന്ദിര, നിജില പറവക്കൊടി, നഗരസഭാംഗം പി.രത്നവല്ലി, വടകര നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ്, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ എ.സുധാകരൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ ശശി കോട്ടിൽ, അനീഷ് ഹരിതം, സൂപ്രണ്ട് കെ.കെ.ബീന, സി.ഡി.എസ് അധ്യക്ഷരായ കെ.കെ.വിപിന, എം.പി.ഇന്ദുലേഖ എന്നിവർ സംസാരിച്ചു.

ശിൽപ്പശാലയുടെ അഞ്ച് സെഷനുകളിൽ വിവിധ വിഷയങ്ങളിലായി കുടുംബശ്രീ മുൻ ജില്ലാ കോർഡിനേറ്റർ പി.സി.കവിത, വടകര നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ്, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി കെ.കെ.മനോജ്, മാനന്തവാടി സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.പ്രസാദ്, പരിശീലകൻ സി.അജിത്കുമാർ എന്നിവരായിരുന്നു കുടുംബശ്രീ യൂണിറ്റ് അയൽക്കൂട്ട ഉപസമിതി കൺവീനർ മാർക്ക് അറിവുകൾ പകർന്നത്.