‘പള്ളികൾ നൻമകളുടെ കേന്ദ്രങ്ങൾ , സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾക്ക് പള്ളികമ്മിറ്റികൾ നിർവ്വഹിക്കണം’; കൊല്ലം കോളത്തിൽ പള്ളി വിശ്വാസികൾക്കായി സമർപ്പിച്ചു


കൊയിലാണ്ടി: പള്ളികൾ നൻമകളുടെ കേന്ദ്രങ്ങളാണന്നും സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾക്ക് പള്ളികമ്മിറ്റികൾ നിർവ്വഹിക്കണമെന്നും സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ. കൊയിലാണ്ടി – കൊല്ലം കോളത്തിൽ പള്ളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഹാഫിള് ഹുസ്സൈൻ ബാഫഖി തങ്ങൾ മുഖ്യാതിഥിയായി. ഖാസി അബ്ദുൾ ജലീൽ ബാഖവി പാറന്നൂർ, സിദ്ധീക്ക് കൂട്ടുമുഖം, മൊയ്തു ഹാജി തൊടുവഴൽ, ബഷീർ ദാരിമി പന്തിപ്പൊഴിൽ, സുഹൈൽ ഹൈതമി, എം.കെ ഗഫൂർ, ടി.വി ജഅഫർ തുടങ്ങിയവർ സംസാരിച്ചു.