വിജ്ഞാന കേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി കൊയിലാണ്ടി നഗരസഭ; നഗരസഭാതലത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു
കൊയിലാണ്ടി: വിജ്ഞാനകേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭാതലത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭ സര്‍ഗ്ഗ പാഠശാലയില്‍ നടന്ന പരിപാടി ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാതലത്തില്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം ഏകോപിക്കുകയും ഡി.ഡബ്യൂ.എം.എസ്സ് പോര്‍ട്ടല്‍ വഴി തൊഴിലന്വേഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരവും ജോബ് സ്റ്റേഷന്‍ വഴിയുണ്ടാകും.
കേരള നോളജ് ഇക്കോണമി മിഷന്റ നേതൃത്വത്തിലുള്ള പദ്ധതിക്ക് കിലയുടെയും കുടുംബശ്രീയുടെയും പങ്കാളിത്തമുണ്ട്. ക്ഷേമകാര്യ സ്ഥിരം ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ അധ്യക്ഷ വഹിച്ചു വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ.ഇന്ദിര സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്, കൗണ്‍സിലര്‍ വി.രമേശന്‍, കെ.സി.ദിലീപ്, പി.കെ.രഘുനാഥ്, ശശി കോട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ കോഡിനേറ്റര്‍ പ്രമോദ് കുമാര്‍ വിശദീകരണം നല്‍കി. തുടര്‍ന്ന് അരവിന്ദാക്ഷന്‍, രൂപ, ധന്യ, ആതിര, ശാലിനി എന്നിവര്‍ ക്ലാസ് എടുത്തു
Summary: Koyilandy Municipality actively engaged in Vigyan Keralam project activities