കെ.എസ്.ഇ.ബി പൂക്കാട്, കൊയിലാണ്ടി നോർത്ത്, മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (28/03/2025) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി:  കെ.എസ്.ഇ.ബി പൂക്കാട്, കൊയിലാണ്ടി നോർത്ത്, മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.

*മൂടാടി സെക്ഷൻ

നാളെ (28/03/2025) രാവിലെ 7:30 മുതൽ 8:30 വരെ കുമ്മവയൽ, 8:30 മുതൽ 9:30 വരെ പുളിമുക്ക്, 9:30 മുതൽ 10:30 വരെ നന്തി ബീച്ച്, 10:30 മുതൽ 11:30 വരെ ആരണ്യമുക്ക്, 11:30 മുതൽ 12:30 വരെ അരയങ്കണ്ടി, 12:30 മുതൽ 1:30 വരെ നാരങ്ങോളി, 1:30 മുതൽ 2:30 വരെ കോടിയോട്ടുവയൽ എന്നീ ട്രാൻസ്ഫോമറുകളില്‍ വൈദ്യുതി മുടങ്ങും. ഓയിൽ ഫില്ലിംഗ് & ട്രാൻസ്ഫോർമർ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്‌.

*കൊയിലാണ്ടി നോർത്ത്

വൈദ്യുതി ലൈനിൽ സ്പേസർ ഇടുന്ന ജോലി ഉള്ളതിനാൽ നാളെ (28/03/25)രാവിലെ 7.30 മുതൽ ഉച്ചക്ക് ശേഷം 3 മണിവരെ തച്ചം വള്ളി ട്രാൻസ്‌ഫോർമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഐ.ടി.ഐ, വരാകുന്ന്, വാഴത്തോട്ടം. സ്വരലയ, തെക്കയില്‍ ടെമ്പിള്‍, എളാട്ടേരി, നമ്പറമ്പത്ത് എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ നാളെ രാവിലെ 7മണി മുതല്‍ 3മണിവരെ വൈദ്യുതി മുടങ്ങും. എബിസി ലൈന്‍ വര്‍ക്ക് ഉള്ളത് കൊണ്ടാണ് വൈദ്യുതി മുടങ്ങുന്നത്.

*പൂക്കാട്

നാളെ 7 മണി മുതല്‍ 3മണി വരെ വെറ്റിലപ്പാറ, ⁠ചെമ്മന, ഗ്യാസ് ഗോഡൗൺ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും. എല്‍.ടി ലൈനിന്റെ അറ്റകുറ്റപ്പണി ഉള്ളതിനാലാണ് വൈദ്യുതി മുടങ്ങുന്നത്‌.

Description: There will be a power outage in various places in Koyilandy tomorrow (28/03/2025)