തിക്കോടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു; ഒരു മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്


തിക്കോടി: കോടിക്കല്‍ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയവളപ്പില്‍ പാലക്കുളങ്ങര കുനി ഷൈജു (40) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. പീടിക വളപ്പില്‍ ദേവദാസന്‍, പുതിയ വളപ്പില്‍ രവി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിക്കോടി കല്ലകം ബീച്ചില്‍ നിന്നും മത്സ്യബന്ധത്തിന് പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ കാറ്റില്‍ തോണി മറിയുകയായിരുന്നു. മറ്റു തോണിക്കാരാണ് ഇവരെ കരയിലെത്തിച്ചത്.

മരിച്ച ഷൈജുവിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ ചികിത്സയിലാണ്. എലത്തൂര്‍ കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ശ്രീധരന്റെയും സുശീലയുടെയും മകനാണ്.
ഭാര്യ: നിഖില
സഹോദരങ്ങൾ: ഷെർളി, ഷൈമ