കടിയങ്ങാട് സലഫി മസ്ജിദ് പ്രസിഡന്റ് കുറുങ്ങോട്ട് സൂപ്പി ഹാജി അന്തരിച്ചു


കടിയങ്ങാട്: പുറവൂര് കടിയങ്ങാട് സലഫി മസ്ജിദ് പ്രസിഡന്റ് കുറുങ്ങോട്ട് (കോറോത്ത് കണ്ടി) സൂപ്പി ഹാജി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. മുന്‍ പുറവൂര്‍ ശാഖ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്, പുറവൂര് മഹല്ല് ഭാരവാഹി, കെ.എന്‍.എം പേരാമ്പ്ര മണ്ഡലം ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: മറിയം മടത്തില്‍ (കാഞ്ഞിരാട്ട് തറ). മക്കള്‍: അഷ്‌റഫ് (ബഹ്‌റൈന്‍), ഷഫീഖ് (ഗോള്‍ഡണ്‍ ഫാള്‍ ക്കാന്‍ കരാട്ടെ ആന്റ് ഖത്തര്‍ ഏഷ്യന്‍ ഫ്രഷ് ), റഷീദ് (ദുബായ്), റാഷിദ്(ഖത്തര്‍).

മരുമക്കള്‍: സുബൈറത് (വടക്കും കര-നമ്പാവയല്‍) ചേരാപുരം, റഷീദ (കാരക്കണ്ടി)അരൂര്, സജീറ (പൂളതറ അറിയരച്ചം കണ്ടി) കുറ്റ്യാടി, സുഹാദ ഇല്ലത്ത് മീത്തല്‍ (തോടന്നൂര്).

സഹോദരങ്ങള്‍: കുഞ്ഞബ്ദുള്ള ഹാജി (ചോയിമഠം ), മൊയ്ദു (പുറവൂര്‍), ഖാസിം (കടിയങ്ങാട്), ഇബ്രാഹിം (ദുബായ്), ഖാലിദ് (ജിദ്ദ), ബീവി (പാലേരി), പരേതയായ ഫാത്തിമ (ശാന്തിനഗര്‍).