കെ.ജി.ഒ.എ കൊയിലാണ്ടി ഏരിയ കമ്മറ്റി ഓഫീസ് കൊയിലാണ്ടി സാംസ്‌കാരിക നിലയത്തില്‍


കൊയിലാണ്ടി: കെ.ജി.ഒ.എ കൊയിലാണ്ടി ഏരിയ കമ്മറ്റി ഓഫീസ് കൊയിലാണ്ടി സാംസ്‌കാരിക നിലയത്തില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ അഡ്വ : കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ഏരിയ പ്രസിഡന്റ് ഡോ. പ്രഭിത.വി.പി. അധ്യക്ഷയായിരുന്നു.

ചടങ്ങില്‍ ഏരിയ സെക്രട്ടറി ശ്രീനാഥ്. എ. സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി.സുധാകരന്‍, എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മിനി.കെ, കെ.ജി.ഒ.എമുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.രാജന്‍, കെ.എം.സി.എസ്.യു ജില്ലാ സെക്രട്ടറി ഇ. ബാബു, കെ.ജി.എന്‍.എ. ഏരിയ സെക്രട്ടറി ജൂബിലി എന്നിവര്‍ സംസാരിച്ചു.

ചടങ്ങിന് ഏരിയ ട്രഷറര്‍ ഗീതാനന്ദന്‍.ജി. നന്ദി പറഞ്ഞു. തുടര്‍ന്ന് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു ഏപ്രില്‍ 3 നു കൊയിലാണ്ടിയില്‍ വച്ചു നടക്കുന്ന അനുബന്ധ സെമിനാറിന്റെ സ്വാഗത സംഘം രൂപീകരണ യോഗവും നടന്നു.