നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു


നാദാപുരം: നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് അപകടം. അപകടത്തില്‍ ഡ്രൈവടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

രാവിലെ പത്ത് മണിയോടെയാണ് സംഭവം. നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ വച്ചായിരുന്നു അപകടം.

പാറക്കടവ് മുടന്തേരി സ്വദേശികളായ അതറിങ്കല്‍ മൊയ്തു (78), ഭാര്യ സൈനബ (54) ഓട്ടോ ഡ്രൈവര്‍ റിനീഷ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാദാപുരം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.