ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കുക; ലോകജനദിനത്തിന്റെ ഭാഗമായി ജലസഭ ചേര്‍ന്ന് കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: ലോക ജലദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ ജലസഭ ചേര്‍ന്നു. ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജലസഭ ചേര്‍ന്നത്.

ഈ സന്ദേശം ഉയര്‍ത്തി മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ അവതരിപ്പിച്ച മാജിക്കില്‍ പങ്കാളിയായി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ജലസഭ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ സി.പ്രജില, ഇ.കെ.അജിത്, കെ.എ.ഇന്ദിര, നിജില പറവകൊടി, കൗണ്‍സിലര്‍.പി.രത്‌നവല്ലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.റിഷാദ് എന്നിവര്‍ സംസാരിച്ചു. നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് ‘ജലസുരക്ഷ, ജല സമൃദ്ധി എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.