പെനാല്‍ട്ടിയില്‍ മാപ്പിള എച്ച്.എസ്.എസിനെ തകര്‍ത്തു; സബ് ജില്ലാ തല ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരത്തില്‍ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ജേതാക്കള്‍


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ നടന്ന സബ്ബ് ജില്ലാ തല ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മല്‍സരത്തില്‍ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ജേതാക്കളായി. ഫൈനല്‍ മല്‍സരത്തില്‍ ഗവ. മാപ്പിള എച്ച്.എസ്.എസിനെ പരാജയപ്പെടുത്തിയാണ് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ കുട്ടികള്‍ വിജയകിരീടം ചൂടിയത്.

Advertisement

കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മല്‍സരത്തില്‍ കളി അവസാനിച്ചപ്പോള്‍ ആരും ഗോളടിക്കാത്തതിനാല്‍ മത്സരം പെനാല്‍ട്ടിയിലേക്ക് നീങ്ങുകയായിരുന്നു. പെനാല്‍ട്ടിയില്‍ 4-1ന് പരാജയപ്പെടുത്തിയാണ് ജി.വി.എച്ച്.എസ് കിരീട നേട്ടം കൈവരിച്ചത്.

Advertisement

നേരത്തെ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും ജി.വി.എച്ച്.എസ്.എസ്.ജേതാക്കളായിരുന്നു.

Advertisement

Summary: koyilandy GVHSS Winners in Sub-District Level Junior Section Girls Football Competition