കൊയിലാണ്ടി ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു; വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി :സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്. എസ്. എസ്. എൽ. സി /തതുല്യ വിദ്യാഭ്യാസമാണ് യോഗ്യത.
ഭിന്നശേഷിക്കാർക്കായി അഞ്ചു ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്കായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റ് വീതം സംവരണം ചെയ്തിരിക്കുന്നു. എസ്. സി/ എസ്.ടി, എസ്.സി. ബി സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി 10% സംവരണം അനുവദിച്ചിട്ടുണ്ട്.
പൊതു വിഭാഗങ്ങൾക്ക് 100 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 50 രൂപയും ആണ് അപേക്ഷ ഫീസ്.www.polyadmission.org/gci എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രോസ്പെക്ടസും ഗവൺമെന്റ് കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരങ്ങളും ഇതിൽ നിന്ന് ലഭിക്കും. അവസാന തീയതി ജൂൺ 30. വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:0496 2624060,9645256623