തെങ്ങ് കര്‍ഷകര്‍ക്ക് ജൈവ വളവുമായി കൊയിലാണ്ടി നഗരസഭ


Advertisement

കൊയിലാണ്ടി: ജൈവ വളം വിതരണം ചെയ്ത് കൊയിലാണ്ടി നഗരസഭ. തെങ്ങിന് ആവശ്യമായ ജൈവ വളമാണ് നല്‍കിയത്.

Advertisement

നഗരസഭ നടപ്പ് വാര്‍ഷിക പദ്ധതിയിലാണ് ജൈവ വളം വിതരണം ചെയ്തത്. കൊയിലാണ്ടി കൃഷി ഭവനില്‍ വെച്ചാണ് വളം വിതരണം നടക്കുക. നിരവധി പേരാണ് വളം വാങ്ങാനായി എത്തിയത്.

Advertisement

നഗരസഭ വൈസ്. ചെയര്‍മാന്‍ കെ.സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ പി.വിദ്യ, ടി.ഗംഗാധരന്‍, പി.കെ.ഭരതന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement

summary: Koyilandi Municipality supplying organic fertilizer for coconut farmers