കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനായി ലേലം; വിശദ വിവരങ്ങള്‍ അറിയാം


കൊയിലാണ്ടി: പോലീസ് സ്റ്റേഷന്‍ വളപ്പിലുളള പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ (ടൈപ്പ് എ, ടൈപ്പ് ബി, ടൈപ്പ് സി) എന്നീ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനായി ലേലം ചെയ്യുന്നു. സെപ്തംബര്‍ 30ന് രാവിലെ 11നാണ് ലേലം നടക്കുക.

പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ഏപ്രിലില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും 3 കോടി രൂപ കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിട നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ട്.

ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് ഹാജരാകണം. ലേലം തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് നിശ്ചിത നിരതദ്രവ്യമായ 4000 രൂപ അടച്ച് രസീത് വാങ്ങേണ്ടതാണ്.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍- 0496-2523031

summary: Auction for demolition and removal of Koyilady Police Station buildings