നവീകരണത്തിനൊരുങ്ങി കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രം; നാലമ്പല നവീകരണ പ്രവൃത്തിയുടെ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമ്പല നവീകരണ പ്രവൃത്തിയുടെ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങള്‍ അറിവു പകരാനുള്ള ഉറവിടമാണെന്നും ഇത്തരം ക്ഷേത്രസങ്കേതങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെന്നും ബ്രഹ്‌മശ്രീ മേപ്പള്ളി മന ഉണ്ണിക്കൃഷ്ണന്‍ അടി തിരിപ്പാട് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.


ക്ഷേത്രം തന്ത്രി നവീകരണ കമ്മിറ്റി ചെയര്‍മാന്‍ ഇ.എസ് രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ക്ഷേത്രം രക്ഷാധികാരികളായ ഇളയടത്ത് വേണുഗോപാല്‍, പാതിരിക്കാട് മുരളീധരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി. മനോഹരി, കമ്മിറ്റി വൈസ് ചെയര്‍മാന്‍മാരായ അഡ്വ. ടി.കെ. രാധാകൃഷ്ണന്‍, ശിവദാസന്‍ പനിച്ചിക്കുന്ന്, വി.വി. സുധാകരന്‍, കെ. ചിന്നന്‍ നായര്‍, സി. ഉണ്ണികൃഷ്ണന്‍, ഹരി കണ്ടോത്ത്, പി.എം.ബി. നടേരി, എന്‍.എം. വിജയന്‍, ഇന്ദിര എന്നിവര്‍ ആശംസകളും കണ്‍വീനര്‍ ബാലകൃഷ്ണന്‍ പണ്ടാരക്കണ്ടി സ്വാഗതവും ലീല കോറു വീട്ടില്‍ നന്ദിയും രേഖപ്പെടുത്തി.