ഇനി കലാവിരുന്നിന്റെ ദിനങ്ങള്‍: കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസില്‍ പുരോഗമിക്കുന്നു
അരിക്കുളം: കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് അരിക്കുളം കെ.പി.എം.എസ് എം.എച്ച്.എസ്സില്‍ പുരോഗമിക്കുന്നു. തിങ്കളാഴ്ച സ്റ്റേജിതര മത്സരങ്ങള്‍ നടന്നു. സ്റ്റേജ് മത്സരങ്ങള്‍ ചൊവ്വാഴ്ച തുടങ്ങി. ഇന്നലെ വൈകുന്നേരം പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ കലോത്സവ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നൈറ്റിംഗേല്‍ ഓഫ് ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ സീസണ്‍ 2 കുമാരി ദേവന ശ്രിയ ഉദ്ഘാടന പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.
സ്വാഗത സംഘം ചെയര്‍മാന്‍ എ.എം സുഗതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന തല കായിക മേളയില്‍ ജാവലിന്‍ ത്രോയില്‍ വെങ്കല മെഡല്‍ ജേതാവ് മുഹമ്മദ് നിഹാലിനും ലോഗോ രൂപകല്‍പ്പന ചെയ്ത കുമാരി നിഹാരിക രാജിനും പബ്ലിസിറ്റി കമ്മറ്റി ഏര്‍പ്പെടുത്തിയ ഉപഹാരങ്ങള്‍ എ.ഇ.ഒ ഗിരീഷ് കുമാര്‍ എ.പി വിതരണം ചെയ്തു.
കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, അത്തോളിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബനീഷ് കെ, അരിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നജീഷ് കുമാര്‍.എന്‍.പി, അരിക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പ്രകാശന്‍, അരിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം.ബിനിത, കെ.പി.എം.എസ്.എം.എച്ച്.എസ് മാനേജ്‌മെന്റ് പ്രതിനിധി ഫൈസല്‍ ഹാജി, പിടിഎ പ്രസിഡണ്ട് ശശി ഊട്ടേരി, എസ്.എസ്.ജി കണ്‍വീനര്‍ എ.കെ.എന്‍ അടിയോടി, എച്ച്.എം ഫോറം കണ്‍വീനര്‍ ഷാജി എന്‍ ബാലറാം, പ്രധാന അധ്യാപകന്‍ അബ്ദുറഹിമാന്‍ കെപി, വിവിധ അധ്യാപക സംഘടന പ്രതിനിധികള്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ രേഖ.എ.എം സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ജിതിന്‍ രാജ്.ഡി.കെ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഭിന്നശേഷി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ‘ഞാന്‍’ എന്ന ദൃശ്യാവിഷ്‌ക്കാര പരിപാടിയും അരങ്ങേറി.