‘അഭിഭാഷകര്‍ പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ പ്രാവീണ്യം നേടണം’; നിയമപഠന ക്ലാസ് സംഘടിപ്പിച്ച് കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍


കൊയിലാണ്ടി: നിയമപഠന ക്ലാസ് സംഘടിപ്പിച്ച് കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍. പുതിയ ക്രമിനല്‍ നിയമങ്ങളെക്കുറിച്ച് അഭിഭാഷകര്‍ പ്രാവീണ്യം നേടണമെന്ന് ജസ്റ്റിസ് അബ്രഹാം മാത്യു പറഞ്ഞു.

പുതിയ ക്രിമിനല്‍ നിയമങ്ങളെ കുറിച്ച് സംഘടിപ്പിച്ച നിയമ പഠന ക്ലാസ്സ് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ എ വിനോദ്കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ ബിനോയ് ദാസ് വി വി സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ അജ്മില നന്ദിയും രേഖപ്പെടുത്തി.

വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച് നടന്ന ക്ലാസ്സില്‍ സബ്ബ് ജഡ്ജ് വിശാഖ്, മുന്‍സിഫ് രവീണ നാസ്, മജിസ്ട്രേറ്റ് അജികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.