കൊയിലാണ്ടി നഗരത്തിലെ വിവിധയിടങ്ങളില്‍ നാളെ (11-07-2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, ബോയ്‌സസ് ഹൈസ്‌കൂള്‍, നടേലക്കണ്ടി, മാരാമറ്റം തെരു, എസ്.ബി.ഐ, ഗുരുകുലം, ഗുരുകുലം ബീച്ച്, സിവില്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വൈദ്യുതി വിതരണം തടസപ്പെടുക.

രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വൈദ്യുതി മുടങ്ങുക. എച്ച്.ടി ലൈനില്‍ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.