തലശ്ശേരിയില്‍ എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൊടുവള്ളി സ്വദേശിയായ മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍


തലശ്ശേരി: എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. കൊടുവള്ളി സ്വദേശിയായ മുഹമ്മദിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്രസാ അധ്യാപകന്‍ മോശമായി പെരുമാറിയ കാര്യം പെണ്‍കുട്ടി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

Summary: Koduvalli native madarasa teacher arrested in thalasseri