കൊടക്കാട്ടുമുറി ദൈവത്തുംകാവ് പരദേവത ക്ഷേത്രത്തിൽ ഉത്തരം വെക്കൽ ചടങ്ങ്


കൊയിലാണ്ടി: കൊടക്കാട്ടുമുറി ദൈവത്തുംകാവ് പരദേവത ക്ഷേത്രത്തിലെ കന്നിക്കൊരുമകൻ പരദേവതാ ക്ഷേത്ര ജീർണോദ്ധാരണത്തിന്റെ ഭാഗമായി ഉത്തരം വെക്കൽ കർമ്മം നടന്നു. തന്ത്രി  ചവനപ്പുഴ മുണ്ടോട്ട് പറമ്പ് കുബേരൻ സോമയാജിപ്പാട് നേതൃത്വം നൽകി. മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, സന്തോഷ് നമ്പൂതിരി, ക്ഷേത്രം ഊരാളന്മാർ, കാരണവർ തുടങ്ങിയവർ പങ്കെടുത്തു.